
എറണാകുളം: കടമക്കുടി ദ്വീപിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകിക്കൊണ്ട് ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.7.79 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎല്‍എ അറിയിച്ചു.ഈ സർക്കാരിന്റെ കാലയളവില്‍ തന്നെ പദ്ധതിക്ക് രൂപം നല്‍കുമെന്നത് തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതില്‍ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാല്‍ പദ്ധതി വൈകാതെ തന്നെ യാഥാർത്ഥ്യമാക്കാനാകും. കായല്‍ സൗന്ദര്യവും ദേശാടനക്കിളികളുടെ സാന്നിധ്യവും കൊണ്ട് സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ടകേന്ദ്രമാണ് കടമക്കുടി. തനതായ ജീവിതരീതികളും ഉപജീവനമാർഗങ്ങളും പിന്തുടരുന്നവരാണ് കടമക്കുടിയിലെ ജനങ്ങള്‍. ഗ്രാമീണ കായല്‍ ടൂറിസം പദ്ധതി വരുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ തന്നെ മാറും. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്ബത്തിക ഉന്നമനത്തിനും പദ്ധതി വലിയ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എടവനക്കാട് പഞ്ചായത്തിനു അടുത്ത ബജറ്റ് വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ഉറപ്പാക്കുമെന്നും എംഎല്‍എ വാഗ്ദാനം ചെയ്തു.പഞ്ചായത്തില്‍ ഉയർന്നുവന്ന വിഷയങ്ങള്‍ കണക്കിലെടുത്താണ് ഒരു കോടി അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുന്നത്. ചെറിയ റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കുക.
കടല്‍ക്ഷോഭം തടയുന്നതിന് ടെട്രാപോഡ്, രൂക്ഷമായ വേലിയേറ്റ ഉണ്ടാക്കുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് നിലവില്‍ തുടരുന്ന നടപടികള്‍ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടു പോകും. കടല്‍ക്ഷോഭം തടയാൻ 35 കോടി അനുവദിപ്പിക്കാനായി. പട്ടിക വിഭാഗങ്ങള്‍ക്കായി ഐശ്വര്യ ഗ്രാമം, അംബേദ്കർ നഗർ, വീട്ടുജോലി ചെയ്യുന്ന വനിതകള്‍ക്കായി സ്ത്രീ സുരക്ഷ പദ്ധതി, ചെറുപ്പക്കാർക്കായി പ്രോജ്ജ്വല – കണക്റ്റഡ് വർക്ക് എന്നിവ സാർവ്വത്രികമായി നടപ്പാക്കും. എന്നാല്‍ പദ്ധതികളോട് എല്ലാവരും ക്രമാനുസൃതം പ്രവർത്തിക്കണം.

എടവനക്കാട് എച്ച്‌ഐഎച്ച്‌എസില്‍ ഈ മാസം 18 ന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്ബ് ആരോഗ്യ ക്ഷേമത്തിൻ്റെ വിളംബരമാകും. ഒരു വർഷത്തെ സമഗ്ര ആരോഗ്യമാണ് ക്യാമ്ബിലൂടെ ഉദ്ദേശിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീടു നിർമ്മാണം പൂർത്തിയാക്കാൻ എംഎല്‍എയുടെ നേതൃത്വത്തില്‍ റോട്ടറി ക്ലബ്ബിൻ്റെ സഹായത്തോടെ രണ്ടു ലക്ഷംരൂപ വരെ ലഭ്യമാക്കും. ഗതാഗതം ഉള്‍പ്പെടെ നിലവിലുള്ള പദ്ധതികള്‍ ഒരു മുടക്കവുമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
