Fincat

പഞ്ചസാര ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


ബെംഗളുരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായി ബെലഗാവി റൂറല്‍ ജില്ലാ സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു.

മരകുമ്ബി ഗ്രാമത്തിലെ ഇനാംദാര്‍ പഞ്ചസാര ഫാക്ടറിയിലാണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബോയിലര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.

1 st paragraph