Fincat

പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിനം സെര്‍വര്‍ പണിമുടക്കി; കെ ടെറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ബുദ്ധിമുട്ടില്‍


തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷ അപേക്ഷകരെ ബുദ്ധിമുട്ടിലാക്കി സെർവർ തകരാർ. അപേക്ഷിക്കാനുള്ള അവസാന ദിനമായ ഇന്ന് സെർവർ പണിമുടക്കി.രാവിലെ മുതല്‍ തകരാർ മൂലം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലയെന്നും പരീക്ഷാ ഭവനില്‍ വിളിച്ചിട്ട് പ്രതികരണമില്ല എന്നും പരാതി ഉയരുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികള്‍.

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ ടെറ്റ് പരീക്ഷ. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

1 st paragraph

അതില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ അധ്യാപക സംഘടനകളുടെ വ്യാപക എതിര്‍പ്പുയര്‍ന്നതിനെ തുടർന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.