Fincat

എസ്‌ഐആര്‍; മുസ്‌ലിം ലീഗ് ജാഗ്രത ക്യാമ്ബുകള്‍ ഇന്ന്


കോഴിക്കോട്: എസ്‌ഐആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ പ്രത്യേക ജാഗ്രത ക്യാമ്ബുകള്‍ ചേരും.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നിശ്ചിത കേന്ദ്രങ്ങളിലാണ് എസ്‌ഐആർ കരട് വോട്ടർ പട്ടിക പരിശോധന നടത്തുന്നത്. വോട്ടർ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേർക്കാനും അനധികൃതമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന.

ഓരോ ബൂത്തിലെയും പാർട്ടി പ്രതിനിധികളും ബൂത്ത് ലെവല്‍ ഏജന്റുമാരും ചേർന്നായിരിക്കും എസ്‌ഐആർ കരട് വോട്ടർ പട്ടിക പരിശോധിക്കുക. ജാഗ്രതാ പരിശോധനാ സദസില്‍ മുസ്‌ലിം ലീഗ് എംഎല്‍എമാർ മറ്റു ജനപ്രതിനിധികള്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവർ അവരരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. ബൂത്ത്തല പ്രവർത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴിയാണ് നിരീക്ഷിക്കുക. ഇതിനായി വിശദമായ റിപ്പോർട്ടിങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓർഡിനേറ്റർമാർ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടർ പട്ടിക തയ്യാറാക്കണം. ഇതിനായി മാതൃകാ ഫോമുകളും വിശദമായ നിർദേശങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

1 st paragraph

തദ്ദേശതലത്തിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്ബ് സംഘടിപ്പിക്കുകയും വോട്ടർ പട്ടിക പരിശോധിച്ച്‌ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ട ശേഷം മാത്രം ക്യാമ്ബ് അവസാനിപ്പിക്കണമെന്നാണ് നിർദേശം. തീവ്ര പരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ നിർണായകമായ പ്രവർത്തനം എന്ന നിലയില്‍ ഇതിനെ കാണുകയും പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും വിഷയം ഗൗരവത്തിലെടുക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.