Kavitha

കഞ്ചാവ് ബീച്ചില്‍ ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; യുവാവ് പിടിയില്‍


കോഴിക്കോട്: ഉണക്കാനിട്ട കഞ്ചാവിന്റെ കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടതായിരുന്നു. ഒപ്പം വെള്ളയില്‍ സ്വദേശിയായ മുഹമ്മദ് റാഫി കൂടെ കിടന്നുറങ്ങുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നയാളാണ് റാഫിയെന്നും വിവരമുണ്ട്.

അതേസമയം കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുപിടിച്ച്‌ കിടക്കുന്ന പറമ്പില്‍ നിന്ന് കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വടകര പൊലീസെത്തി കഞ്ചാവ് ചെടികള്‍ വേരോടെ പിഴുതെടുത്ത് വടകര സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച്‌ ചെടിയായതാകുമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാന്‍ സമീപത്തെല്ലാം പരിശോധന നടത്തിയെങ്കിലും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടില്ല.

1 st paragraph

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടത്തറ പള്ളം അബു മന്‍സിലില്‍ അബുതാഹിര്‍, കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ എന്നിവരെയാണ് നെടുമങ്ങാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണും സംഘവും പിടികൂടിയത്.