MX

ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; എ വണ്‍ ഹോട്ടല്‍ അടച്ചുപൂട്ടി കോര്‍പ്പറേഷൻ


തിരുവനന്തപുരം: ശ്രീകാര്യത്തെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വണ്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ശനിയാഴ്ച വൈകിട്ട് ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അവശരായവരെ തുടർന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.