വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

വളാഞ്ചേരി അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് റോഡിന്റെയും പാലത്തിന്റെയും പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു.

വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി-വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ – പടപ്പറമ്പ്- എടയൂര്‍ – പൂക്കാട്ടിരി റോഡിലൂടെയും പോകണം.
