തിരൂര്‍ ബസ്റ്റാന്റിലെ പൂന്തല സ്റ്റോറിനു നേരെ ആക്രമണം, ചില്ലുകള്‍ തകര്‍ത്തു

തിരൂര്‍: തിരൂര്‍ ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പൂന്തല സ്റ്റോറിനു നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ഇരുമ്പ് വടി ഉപയോഗിച്ച് കടയുടെ അലമാര ചില്ലുകള്‍ തകര്‍ത്തു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഏറെ പരിഭ്രാന്തി സൃഷ്ടിച്ച് കടയിലേക്ക് പാഞ്ഞടുത്ത അന്യസംസ്ഥാന തൊഴിലാളി അലമാറ തകര്‍ക്കുകയും സാധനങ്ങള്‍ വലിച്ചു താഴെയിടുകയും ചെയ്തു.

സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കം ഈ സമയം കടയിലുണ്ടായിരുന്നു. ഏറെ നേരം ഭീതി നിലനിന്നു. പരിഭ്രാന്തി സൃഷ്ടിച്ച അക്രമിയെ പോലീസ് എത്തി ബസ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടി. സംഭവത്തില്‍ തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
