Bridal

കേശദാനം മഹാദാനമാക്കി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസുകാരി 

തിരൂർ: മുടി സൗന്ദര്യത്തിന്റെ മാത്രമല്ല കനിവിന്റെ കൂടി പ്രതീകം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ രണ്ടാം ക്ലാസുകാരി മിടുക്കി.

1 st paragraph

ക്യാൻസർ ചികിത്സയിലൂടെ മുടി നഷ്ടമായ ക്യാൻസർ രോഗികൾക്കു സൗജന്യമായി വിഗ്ഗ് നിർമിക്കാൻ വേണ്ടി തന്റെ അഴകാർന്ന തലമുടി മുറിച്ചു നൽകിയാണ് പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അക്സ കദീജ കൂട്ടുകാർക്ക് മാതൃകയായത്. കീമോ തറാപ്പി മൂലം മുടി കൊഴിഞ്ഞുപോയ പാവപ്പെട്ട രോഗികൾക്ക് വേണ്ടിയാണ് അക്സ കദീജ തന്റെ കേശം ദാനമായി നൽകിയത്. ഇതിനായി പ്രവർ ത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഗ്ഗ് ബാങ്കിലേക്കാണ് കേശം ദാനം ചെയ്തത്. ക്ലാസ്സിൽ നടന്ന ഒരു ചർച്ചയിലാണ് ഇത്തരത്തിൽ ഒരു മുടി ദാനത്തെ പറ്റി അക്സ അറിയുന്നത്.

തുടർന്ന് സ്കൂൾ സി സി എ കോർഡിനേറ്റർ സി ടി നൂർജഹാൻ ടീച്ചറുടെ സഹായ ത്തോടെയാണ് കേശം ദാനം ചെയ്തത്.അക്സ കദീജക്കുള്ള കേശ ദാന സർട്ടിഫിക്കറ്റ് ഹെഡ് മാസ്റ്റർ ടി മുനീർ കൈമാറി. എ ഷഹലത്ത്, കെ പ്രിയ, സി എം സി അർഷാദ്, എം സലീന, എം രബിത എന്നിവർ പങ്കെടുത്തു.

2nd paragraph