MX

അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്


ഷില്ലോങ്: അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മേഘാലയ പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന സമയത്ത് ഖനിയില്‍ എത്ര തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനാല്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മേഖലയില്‍ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്.

1 st paragraph

സ്‌ഫോടനത്തിന് പിന്നാലെ പ്രദേശമാകെ കറുത്ത പുക വ്യാപിച്ചിരിക്കുകയാണ്. ഖനി അനാധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.