Shobhika

പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു, ക്രൂരമായി പീഡിപ്പിച്ചു: പ്രതി ലഹരി ഉപയോഗിച്ചിരുന്നു: അതിജീവിത


പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെൻ്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത റിപ്പോർട്ടറിനോട്.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍ എത്തിയത്.നാലുപേർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും വടിവാള്‍ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞുവെന്നും അതിജീവിത വ്യക്തമാക്കി. ക്വട്ടേഷൻ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും സുബിൻ എന്തോ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു.

മുറി അകത്ത് നിന്നും സുബിൻ പൂട്ടി. 35 മിനിറ്റ് അടച്ചിട്ട മുറിയില്‍ തന്നെ ക്രൂര പീഡനത്തിരയാക്കിയെന്നും അതിജീവിത പറഞ്ഞു. തൻ്റെ വീഡിയോ മരണ സുബിൻ ചിത്രീകരിച്ചു. കത്തി കൊണ്ട് കഴുത്തില്‍ വരഞ്ഞു. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു. ദേഹത്ത് മുഴുവൻ സുബിൻ മർദിച്ചുവെന്നും അതിജീവിത പറഞ്ഞു. ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാൻ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.

1 st paragraph

സ്പായില്‍ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചുവെന്നും അതിജീവിത പറഞ്ഞു. ഈ വീഡിയോ ഉടമക്ക് അയച്ച്‌ പണം തട്ടാനാണ് ഗുണ്ടാ സംഘം ശ്രമിച്ചത്.
ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളില്‍ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചുവെന്നും
ഉടമ തനിക്ക് ധൈര്യം നല്‍കുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അതിജീവിത പറഞ്ഞു.
അതിനിടെ സംഭവത്തില്‍ ഗുരുതര ആരോപണവുമായി സ്പാ ഉടമ രംഗത്തെത്തി. ബലാത്സംഗം ക്വട്ടേഷന്‍ ആണെന്നും ക്വട്ടേഷന്‍ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും ഉടമ റിപ്പോർട്ടറിനോട് പറഞ്ഞു. തന്റെ ബിസിനസ് തകര്‍ക്കാന്‍ ശ്രമം നടത്തിയതാണെന്നും ഉടമ പറഞ്ഞു. ഇവരെ ആദ്യമായിട്ടാണ് കാണുന്നതെന്നും നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും ഗുണ്ടാ പിരിവ് ആണെങ്കില്‍ ഇവർ നേരിട്ട് സംസാരിക്കുമായിരുന്നുവെന്നും ഉടമ വ്യക്തമാക്കി. കേസിലെ മുഴുവൻ പ്രതികളെ പിടികൂടിയിട്ടില്ലയെന്നും ഉടമ പറഞ്ഞു. സംഭവത്തില്‍ തൻ്റെ മൊഴി എടുത്തില്ലെന്നും ഉടമ വ്യക്തമാക്കി. പൊലീസും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കുട്ടുകെട്ടാണെന്നും ഉടമ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ രണ്ട് പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ബാക്കി പ്രതികളെ വേഗം അറസ്റ്റ് ചെയ്യണമെന്നും ഉടമ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച്‌ കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ആറംഗ സംഘമാണ് സ്പായില്‍ അതിക്രമിച്ച്‌ കയറിയത്. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാൻ യുവതികള്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നല്‍കിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്. തുടർന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2nd paragraph