
കൊല്ലം: കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. ടാറ്റ ക്യാപ്പിറ്റല്‍സ് എന്ന കമ്പനിയുടെ പേരുപറഞ്ഞ് കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടി.നിക്ഷേപത്തിന് മികച്ച പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മ പണം നല്‍കിയത്.
ടാറ്റാ ക്യാപിറ്റല്‍ കമ്പനിയില്‍ നിന്നാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം വീട്ടമ്മയെ സമീപിച്ചത്. പണം നിക്ഷേപിച്ചാല്‍ വലിയ തുക പലിശ നല്‍കും എന്നതായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ സ്ഥാപനം പലിശ നല്‍കി. പിന്നാലെ പണം ലഭിക്കാതെയായപ്പോഴാണ് വീട്ടമ്മയ്ക്ക് താൻ പറ്റിക്കപ്പെട്ടു എന്ന് മനസിലായത്. സംഭവത്തില്‍ കൊല്ലം റൂറല്‍ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

