Shobhika

എൻട്രൻസ് പരിശീലനത്തിന് ധനസഹായം; അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്നു. 2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് B+ ൽ കുറയാത്ത ഗ്രേഡ് വാങ്ങിയവർക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ 2 , എ 1 ഗ്രേഡുകൾ വാങ്ങി വിജയിച്ച സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് വൺ സയൻസ് വിദ്യാർഥികൾ ആവണം.

1 st paragraph

വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷം പരിശീലനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, പരിശീലന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 28നകം ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. വാർഷിക വരുമാന പരിധി 6 ലക്ഷം രൂപ. അപേക്ഷാ ഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0483 – 2734901 .