Shobhika

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഫെബ്രുവരി 16 ന്

കെ.എസ്.എം.ഡി.എഫ്.സി. യുടെ മലപ്പുറം, പാലക്കാട് മേഖല ഓഫീസുകളിൽ നിന്നും വായ്‌പ എടുക്കുകയും യഥാസമയം വായ്പ തിരിച്ചടയ്ക്കുവാൻ കഴിയാതെ വരികയും ചെയ്‌ത ഉപഭോക്താക്കൾക്കും, വായ്‌പയുടെ കാലാവധി മാർച്ച് 31 നുള്ളിൽ അവസാനിച്ച ഉപഭോക്താക്കൾക്കും മാത്രമായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നടത്തുന്നു.

1 st paragraph

ഫെബ്രുവരി 16 ന് രാവിലെ ഒൻപതിന് മലപ്പുറം നഗരസഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്ത് ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ്, കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.എം.ഡി.എഫ്.സി. ചെയർമാൻ ഡോ.സ്റ്റീഫൻ ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും, കെ.എസ്.എം.ഡി.എഫ്.സി യുടെ ബോർഡ് അംഗങ്ങളും, ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുക്കും.