നടുവിലങ്ങാടി പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടി മർഹും മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാപറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) മരണപ്പെട്ടു. ഖബറടക്കം ബുധൻ രാവിലെ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നു. മക്കൾ: അബ്ദുൽ ഖാദർ ഷെരീഫ് (റിട്ട. എ ഇ കെ എസ് ഇ ബി, സെക്രട്ടറി എംഇഎസ് തിരൂർ താലൂക്ക്) പരേതനായ യൂസഫ് (എയർ ഫോഴ്സ് ) ഷമീറുദ്ദീൻ (അഡ്നോക് ഫയർ, അബുദാബി ),സുഹറ, സഫിയ, പരേതയായ റൂഖിയ, ലൈല ( അധ്യാപിക കന്മനം) സുബൈദ

ജമാതാക്കൾ അബൂബക്കർ എന്ന കെ പി പോക്കർ (നടുവിലങ്ങാടി ), കിഴക്കാം കുന്നത്ത് ശംസുദ്ധീൻ (മങ്ങാട് ) ഉമ്മർ കുട്ടി എന്ന കുഞ്ഞാപ്പു ( പൂക്കയിൽ), കുഞ്ഞവറാൻകുട്ടി (പ്രിൻസിപ്പാൾ, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഏഴൂർ ), അബ്ദുൾ നാസർ (ഏഴൂർ ) ശരീഫ ബീവി,റംല (കെഎസ്ഇബി തൂവ്വക്കാട് ) ഖദീജ.
മയ്യത്ത് കബറടക്കം നാളെ ബുധനാഴ്ച്ച രാവിലെ 9.00.മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

