
മഞ്ചേരി എല്‍.ബി.എസ് സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കുള്ള ആറ് മാസം ദൈര്‍ഘ്യമുള്ള ‘ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ‘ഡി.സി.എ (എസ്), പ്ലസ്ടു കൊമേഴ്സ് യോഗ്യതയുള്ളവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ‘ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ഡി.സി.എഫ്.എ), എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി നാല് മാസം ദൈര്‍ഘ്യമുള്ള ഡി.ഇ.ഒ.എ എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ്-കച്ചേരിപ്പടി എന്ന വിലാസത്തില്‍ ബന്ധപ്പെടുക. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in/services/coursse ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9846091962, 9947468616.
