ദീപ്തി പദ്ധതി: പഠനോപകരണ വിതരണം 21 ന്

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി – കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപകഫോറവുമായി ചേര്‍ന്ന് നടത്തുന്ന ‘ദീപ്തി’ ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബ്രെയില്‍ പഠിതാക്കള്‍ക്കുള്ള പഠനോപകരണ വിതരണം 21 ന് ശനിയാഴ്ച രാവിലെ 11 ന് നടക്കും. കോട്ടപ്പടി മുനിസിപ്പല്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്യും.

