അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ മേള ഇന്ന് (ശനി)

കേരള സര്‍ക്കാര്‍ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്ന് (ശനി) തൊഴില്‍ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 ന് ബയോഡേറ്റയും, മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. താത്പര്യമുള്ളവര്‍ https://forms.gle/G3GUoBwgTDE8pRkAA ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9495999704.

