AAK

ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

താനൂർ ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

1 st paragraph

‘അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ് . പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ്ബിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്’- മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പഞ്ചാരമൂല സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

2nd paragraph

പ്രകടനപത്രികയിലെ 95 ശതമാനത്തോളം പദ്ധതികളും നടത്തിയതായി മന്ത്രി പറഞ്ഞു. താനൂർ മേഖലയിലെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ 15 കോടി രൂപ വകയിരുത്തി ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

 

ഉണ്ണിയാൽ പാലത്തിന്റെ പ്രവൃത്തിക്ക് ഈ വർഷം ജനുവരിയിലാണ് സാങ്കേതിക അനുമതി ലഭിച്ചത്. 20 കോടിയിലധികം രൂപ വകയിരുത്തി നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. എഗ്രിമെന്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഇൻലാൻഡ് വാട്ടർ വേ അതോറിറ്റി മാനദണ്ഡങ്ങൾ പ്രകാരം 40.00 മീറ്റർ ഹൊറിസോണ്ടൽ ക്ലിയറൻസ് ലഭ്യമാകുന്ന തരത്തിൽ 45.50 മീറ്റർ നീളത്തിലുള്ള ബോസ്ട്രിങ് ആർച്ച് സിംഗിൾ സ്പാനായി ഉയർന്ന ജലനിരപ്പിൽ നിന്നും 6.00 മീറ്റർ ഉയരത്തിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. പൈൽ ഫൗണ്ടേഷനോട് കൂടിയ പാലത്തിനു 7.50 മീറ്റർ വീതിയുള്ള ക്യാരിയേജ് വെയും 2.25 മീറ്റർ വീതി വരുന്ന ഫുട്പാത്തുകളും ഉണ്ടാകും. തിരൂർ ഭാഗത്ത് 140 മീറ്ററും ഉണ്ണിയാൽ ഭാഗത്ത് 100 മീറ്ററും നീളത്തിലുള്ള അപ്പ്രോച്ച് റോഡും പദ്ധതിയിലുണ്ട്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി. സി സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന ഗതാഗത സുരക്ഷാ സംവിധാനവും ഒരുക്കും

ചടങ്ങിൽ പി.ഡബ്ല്യു.ഡി പാലങ്ങൾ സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ആർ ജയരാജ്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ കല്ലിടുമ്പിൽ, വൈസ് പ്രസിഡന്റ് നാസർ പോളാട്ട്, മറ്റു തദ്ദേശ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

 

ഉണ്ണിയാൽ പാലം യാഥാർഥ്യമാകുന്നതോടെ ഏറെ നാളത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു

 

 

താനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂക്കയിൽ – ഉണ്ണിയാൽ പി.ഡബ്ല്യു.ഡി റോഡിൽ കനോലി കനാലിന് കുറുകെയുള്ള പാലം പുനർനിർമ്മാണം നടക്കുന്നതോടെ പ്രദേശവാസികളുടെ ഏറെനാളായുള്ള കാത്തിരിപ്പിനാണ് പരിഹാരമാകുന്നത്. നിലവിലെ പാലം ഉപ്പു കാറ്റും കാലപ്പഴക്കവും കാരണം അപകടകരമായ അവസ്ഥയിലാണ്‌. കഴിഞ്ഞവർഷം ഫെബ്രുവരി മാസം മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്തു. താനൂർ ഫിഷിംഗ് ഹാർബറിലേക്കും തൂവൽ തീരം ബീച്ചിലേക്കും മറ്റ് ടൂറിസം മേഖലകളിലേക്കും ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമായതോടെ താനൂരിന്റെ വ്യാപാര വ്യവസായ മേഖലകളെയും ടൂറിസം മേഖലയെയും ഇത് കാര്യമായി ബാധിച്ചു. തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലം കൂടിയാണ് ഇത്. തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തേക്കും താനൂർ ഭാഗത്തേക്കും ധാരാളം ബസ് സർവീസ് നടത്തിയിരുന്നത് ഈ പാലത്തിലൂടെയാണ്. ടി എം ജി കോളേജ് മലയാള സർവകലാശാല തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ നിരവധിയായ കുട്ടികളും അധ്യാപകരും ഈ വഴി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ പാലം അപകടാവസ്ഥയിലായതോടെ ഈ യാത്ര വളഞ്ഞ വഴിയിലൂടെയായി. ഇതോടെ ഏറെ സമയ നഷ്ടവും വരികയാണ്. അതിലുപരി ഉണ്യാലിനും പറവണ്ണയ്ക്കുമിടയിലുള്ള പ്രദേശത്തുകാർക്ക് ബസ് സർവീസ് ഇല്ലാത്ത അവസ്ഥയും കൂടി സംജാതമായി. പാലം പ്രവൃത്തി പ്രാവർത്തികമാകുന്നതോടെ താനൂർ പ്രദേശവാസികൾ അനുഭവിച്ച എല്ലാ പ്രയാസങ്ങൾക്കും ശാശ്വതമായ പരിഹാരമാവുകയാണ്. പാലം നിർമ്മാണവേളയിൽ വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് പാലത്തിന്റെ ഒരു വശത്തായി താൽക്കാലിക സർവീസ് റോഡും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ഉൾപ്പെട്ട ഭൂമിയും ചേർത്താണ് പാലം നിർമ്മാണം നടക്കുക.