AAK

അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

1 st paragraph

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്ന് (ശനി) മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് അപേക്ഷാ സമയം.

അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ജാതി സംവരണം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

2nd paragraph

ജാതി സംവരണം സര്‍ട്ടിഫിക്കറ്റ് ചെയ്തിട്ടുള്ള ലൊക്കേഷനുകളില്‍ അതാത് വിഭാഗത്തിലുള്ള അപേക്ഷകര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷ ഫീസ് 750 രൂപ. https://lbsedp.lbscentre.in/akshaya26/ ലാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് lbscentre@gmail.com, https://akshaya.kerala.gov.in/ ല്‍ ലഭ്യമാണ്. ഫോണ്‍-0483-2739027.