AAK

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) 2026 – 2027 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

1 st paragraph

https://kscsa.org. വഴി അപേക്ഷിക്കാം. ക്ലാസുകള്‍ 2026 ഏപ്രില്‍ 27 ന് ആരംഭിക്കും. പ്രവേശന യോഗ്യത, ഫീസ് നിരക്ക്, ഫീസ് ഇളവുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.

50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനും മുസ്ലീം ന്യൂനപക്ഷ സംവരണത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുമുള്ള പ്രവേശനപരീക്ഷ മാര്‍ച്ച് 22 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പൊന്നാനി ഈശ്വര മംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും.

2nd paragraph

വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573

ഫോണ്‍: 04942665489, 8281098868, 9846715386, 9645988778