ആയുഷ് മിഷനില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

മലപ്പുറം ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഈ തസ്തികയിലേക്ക് 2026 ജനുവരി 31ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ആര്‍.സി.ഐ അംഗീകൃത സര്‍വകലാശാല/കോളേജ്, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ ഗവണ്‍മെന്റ്/യു.ജി.സി. അംഗീകൃത സര്‍വകലാശാല എന്നിവയില്‍ നിന്നുള്ള കോഴ്സ് അല്ലെങ്കില്‍ എം.എസ്.സി.(ക്ലിനിക്കല്‍ സൈക്കോളജി)
അല്ലെങ്കില്‍ മറ്റേതെങ്കിലും യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നോ ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ സ്ഥാപനങ്ങളില്‍ നിന്നോ എം.എസ്.സി.ക്ലിനിക്കല്‍ സൈക്കോളജി /തത്തുല്ല്യം. അല്ലെങ്കില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സി. യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നോ ഇന്ത്യന്‍ സര്‍ക്കാരിന്റെ ദേശീയ സ്ഥാപനങ്ങളില്‍ നിന്നോ തത്തുല്യമായ യോഗ്യത.അല്ലെങ്കില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ‘ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്’രജിസ്ട്രേഷന്‍. എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ഫെബ്രുവരി 28 ന് അഞ്ചിനുള്ളില്‍ നാഷണല്‍ ആയുഷ് മിഷന്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, അപ് ഹില്‍ (പി.ഒ.), മലപ്പുറം, 676505 പിന്‍, എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകര്‍ക്ക് 2026 ജനുവരി 31ന് 40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9778426343,0483-2731700
