
സംസ്ഥാന യുവജന കമ്മീഷന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ നടക്കും. ‘യൂത്ത് വെല്‍ബീയിങ് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: എമര്‍ജിങ് ട്രെന്‍ഡ്സ്, പ്രൊസ്പെക്ട്സ്, ആന്‍ഡ് ചലഞ്ചസ്” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് 18നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. മാര്‍ച്ച് രണ്ടിനകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ksycyouthseminar@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന് ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പി.എം. ജി, തിരുവനന്തപുരം -33) നേരിട്ടോ നല്‍കാം. ഫോണ്‍- 8086987262, 0471 2308630).

