പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നഴ്സിങ് ഓഫീസര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, പ്ലംബര്‍, ഡയാലിസിസ് ടെക്നിഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. അഭിമുഖം മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ ആരംഭിക്കും.

യോഗ്യതകള്‍ യഥാക്രമം:
നഴ്സിങ് ഓഫീസര്‍-ഗവ. അംഗീകൃത ജി.എന്‍.എം കോഴ്സ്/ബി.എസ്.സി നഴ്സിങ്്, നഴ്സിങ് കൗണ്‍സില്‍ അംഗീകാരം -അഭിമുഖം രാവിലെ 10ന്.

ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍-ഐ.ടി ഫിറ്റര്‍/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, അഭിമുഖം രാവിലെ 11ന്.
പ്ലംമ്പര്‍- ബന്ധപ്പെട്ട ട്രേഡിലുള്ള അംഗീകൃത ഡിഗ്രി/ഡിപ്ലോമ. അഭിമുഖം രാവിലെ 11ന്.
ഡയാലിസിസ് ടെക്നിഷ്യന്‍-പ്ലസ് ടു, ഡിപ്ലോമ/ഡിഗ്രി ഇന്‍ ഡയാലിസിസ് ടെക്നോളജി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. അഭിമുഖം രാവിലെ 11.30ന്.
ഇ.സി.ജി ടെക്നീഷ്യന്-ബന്ധപ്പെട്ട ട്രേഡിലുള്ള ഡിഗ്രി/ഡിപ്ലോമ, പാരാമെഡിക്കല്‍ രജിസ്ട്രേഷന്. അഭിമുഖം രാവിലെ 11.30ന്
എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയം അഭികാമ്യമാണ്. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സഹിതം അഭിമുഖത്തിന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഹാജരാകണം. ഫോണ്‍-9495999304.
