
പരപ്പനങ്ങാടി എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, സി++, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വെബ് ഡിസൈന്‍, ആര്‍ട്ടിഫിഷല്‍ ഇന്‍ജിനിയറിങ്ങ് വിത് പൈത്തണ്‍ ഫോര്‍ ജൂനിയേര്‍സ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, പ്ലസ്-ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0494 2411135, 9745208363.

