Main Banner

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്കും നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡാറ്റ, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ 14-ന് വൈകീട്ട് നാലിനകം ബ്ലഡ് ബാങ്ക് ഓഫീസില്‍ അപേക്ഷിക്കണം.

1 st paragraph

നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 16-ന് രാവിലെ 10- ന് ബ്ലഡ് ബാങ്ക് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ 04933226322 എന്ന നമ്പറില്‍ ലഭിക്കും.