Main Banner

 കരിയര്‍ ലോകം ഒറ്റ ക്ലിക്കില്‍: വഴികാട്ടിയായി ‘കരിയര്‍ പ്രയാണം’ പോര്‍ട്ടൽ

ഉപരിപഠനത്തിനും തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ‘കരിയര്‍ പ്രയാണം’ പോര്‍ട്ടല്‍ ശ്രദ്ധോയമാകുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകള്‍, പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വിവിധ കോഴ്‌സുകള്‍, തൊഴില്‍സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുകയാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യം.

1 st paragraph

careerprayanam.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 500 ലധികം കരിയര്‍ മേഖലകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ മേഖലയിലേക്കും ആവശ്യമായ യോഗ്യതകള്‍, വ്യക്തിത്വ സവിശേഷതകള്‍, പഠനസാധ്യതകള്‍, അനുബന്ധ കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍ എന്നിവ 25 ക്ലസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. പ്രവേശനം, സ്‌കോളര്‍ഷിപ്പ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയുടെ അറിയിപ്പുകളും നോട്ടിഫിക്കേഷനുകളും സ്‌ക്രോളിങ് ന്യൂസായി ഇതില്‍ ലഭ്യമാണ്.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലും യുണിസെഫിന്റെ ധനസഹായത്തോടെയും 20 ലധികം അധികം അധ്യാപകരുടെ പങ്കാളിത്തത്തിലാണ് ഈ പദ്ധതി വികസിപ്പിച്ചത്. മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാവുന്ന ഈ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ യൂസര്‍ നെയിമോ പാസ്വേഡോ ആവശ്യമില്ല. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനവും തൊഴില്‍ഭാവിയും ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന മികച്ച ഡിജിറ്റല്‍ മാര്‍ഗദര്‍ശിയായി ഇത് മാറുകയാണ്.

2nd paragraph