കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ജനപ്രതിനിധികളുടെ കര്‍ഷക മതില്‍

ചെമ്മങ്കടവ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ കര്‍ഷക മതില്‍.

കോഡൂരിലാണ് യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കര്‍ഷക മതില്‍ തീര്‍ത്തത്. പാളകൊണ്ട് നിര്‍മിച്ച തൊപ്പി ധരിച്ചാണ് സമരാംഗങ്ങള്‍ മതിലില്‍ അണിനിരന്നത്.

ജനപ്രതിനിധികളുടെ കര്‍ഷക മതില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ കരുവാട്ടില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്തംഗം കെ. സലീന, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് റജുല പെലത്തൊടി, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക്പഞ്ചായത്തംഗം എം.ടി. ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. പാര്‍ട്ടിലീഡര്‍ കെ.എന്‍. ഷാനവാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ. മുഹ്‌സിന്‍, മുസ് ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മറ്റുജനപ്രതിനിധികളും യൂത്ത് കോണ്‍ഗ്രസ്, മുസ് ലിംയൂത്ത്‌ലീഗ് ഭാരവാഹികളും സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.