പടക്കുതിരയായി അന്‍വര്‍; മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച്, വഴിക്കടവില്‍ കരുത്ത് കാട്ടി പിവി അന്‍വര്‍, മുന്നില്‍ ആര്യാടന്‍ ഷൌക്കത്ത്
മുന്നണികളുടെ നെഞ്ചിടിപ്പേറ്റി അന്‍വര്‍ കുതിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ കാണുന്നത്. രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നു. രണ്ടാം റൗണ്ടില്‍ 14ല്‍ 10 ബൂത്തിലും യുഡിഎഫിന് ലീഡുണ്ട്. യുഡിഎഫിനൊപ്പം എല്‍ഡിഎഫിന്റെ വോട്ടുകളും അന്‍വര്‍ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.
യുഡിഎഫിന്റെ മുസ്ലിം വോട്ടുകള്‍ പിവി അന്‍വര്‍ ചോര്‍ത്തിയെന്നാണ് ആദ്യത്തെ റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായത്. അതിനാല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. എല്‍ഡിഎഫ് കണക്കാക്കിയ ലീഡ് പോലും ആദ്യ റൗണ്ടില്‍ യുഡിഎഫിന് നേടാനായില്ല. ഇതുവരെ ആയിരത്തിലധികം വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ളത്. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ അന്‍വര്‍ കാര്യമായി നേട്ടമുണ്ടാക്കാനാണ് സാധ്യത. പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് എത്തി. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫലം വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
അന്‍വന്‍ പ്രതീക്ഷിച്ചതിലും വോട്ടു പിടിച്ചാണ് മുന്നേറുന്നത്. അതേസമയം പ്രതീക്ഷിച്ച ലീഡ് ഉയര്‍ത്താന്‍ ആദ്യ റൗണ്ടുകളില്‍ യുഡിഎഫിന് സാധിച്ചില്ല.