ഒമ്പതാം റൗണ്ടില്‍ പതിനായിരം കടന്ന് അന്‍വര്‍; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു ; പ്രതീക്ഷ മങ്ങി എല്‍.ഡി.എഫിന്
നിലമ്പൂരിലെ വോട്ടെണ്ണല്‍ ഒമ്പതാം റൗണ്ട് പിന്നിടുമ്പോള്‍ പി.വി അന്‍വറിന്റെ മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ പതിനായിരം വോട്ട് മറികടന്നു. അതേസമയം യുഡിഎഫിന്റെ ലീഡ് അയ്യായിരത്തിന് മുകളിലെത്തി. പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിലും എല്ലാ ബൂത്തുകളിലും ചെറിയ ലീഡുമായാണ് ഇപ്പോള്‍ മുന്നേറുന്നത്.
അതേസമയം നിലമ്പൂരിലെ തുറുപ്പു ചീട്ടായി സിപിഎം ഇറക്കിയ സ്വരാജിന് കാര്യമായ ചലനം ഉണ്ടാക്കാനായില്ല. സിപിഎമ്മിന് പ്രതീക്ഷയുണ്ടായിരുന്ന പോത്തുകല്ല് ഉള്‍പ്പടെയുള്ള പഞ്ചായത്തുകള്‍ ഇടതുമുന്നണിയെ കയ്യൊഴിഞ്ഞു. ഇനി പത്ത് റൗണ്ട് കൂടി എണ്ണാന്‍ ബാക്കിയുണ്ട്.