കണ്ണൂർ: ഏഴര കടപ്പുറത്തു കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്.തെരച്ചിലിനൊടുവില്‍ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളില്‍ നില്‍ക്കുമ്ബോള്‍ തിരയടിച്ചു ഫർഹാൻ കടലിലേക്ക് തെറിച്ച് വീണത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.