വീണ്ടും റോഡിലെ കുഴിയില്‍ അപകടം, രണ്ടുപേര്‍ക്ക് പരുക്ക്; കഴിഞ്ഞ ദിവസം ഇതേ റോഡില്‍ യുവാവ് മരണപ്പെട്ടിരുന്നു


തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്.ഇരുവര്‍ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്.
തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്ബ് തൃശ്ശൂരിലെ റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.