ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു; മദ്യലഹരിയിലായിരുന്ന പിതാവ് നാലു വയസുകാരിയെ കൊലപ്പെടുത്തി


മുംബൈ: മഹാരാഷ്ട്ര ലാത്തൂറില്‍ ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിന് നാലു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി.ഇയാള്‍ മദ്യത്തിന് അടിമയാണെന്ന് പൊലീസ് റിപ്പോർട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വധശിക്ഷ നല്‍കണമെന്ന് ഭാര്യ പൊലീസിനോട് ആവശ്യപ്പെട്ടു.

ബാലാജി മദ്യത്തിന് അടിമയായിരുന്നു, ഇത് കുടുംബത്തില്‍ പതിവായി വഴക്കുകള്‍ക്ക് കാരണമായിരുന്നു. വഴക്കുകള്‍ വർധിച്ചതിനെ തുടർന്ന് ഭാര്യ അയാളെ ഉപേക്ഷിച്ച്‌ പോയി. ഉച്ചകഴിഞ്ഞ് മകള്‍ ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, കോപാകുലനായ ഇയാള്‍ മകളെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.