Fincat

രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു


കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്. രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൗണിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്മോർട്ടം നടത്തിയാലേ അറിയാനാകുവെന്ന് പൊലീസ് അറിയിച്ചു.