Fincat

ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ഫിസിയോതെറാപ്പിസ്റ്റ് ബി.പി.റ്റി, ഡി.പി.റ്റി സ്പീച്ച് തെറാപ്പിസ്റ്റ് ഡിപ്ലോമ, അംഗീകൃത കോഴ്സുകള്‍, അംഗീകൃത സ്ഥാപനത്തില്‍ (ആശുപത്രികളില്‍) കുറഞ്ഞത് മൂന്നുവര്‍ഷം ജോലി ചെയ്ത പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

ജൂലായ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടക്കും. അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 9446614577.