കുവൈത്തില്‍ വന്‍ സുരക്ഷാ പരിശോധന ; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷന്‍സ് അഫയേഴ്‌സ് സെക്ടര്‍ – ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസും ചേര്‍ന്ന് 2025 ജൂലൈ 17 വ്യാഴാഴ്ച പുലര്‍ച്ചെ മഹബൂല മേഖലയില്‍ വ്യാപകമായ സുരക്ഷാ, ട്രാഫിക് പരിശോധന നടത്തി. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പരിശോധനയില്‍ 437 വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 9 പേരെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 6 പേരെ പിടികൂടി. തിരിച്ചറിയല്‍ രേഖകളില്ലാത്ത 4 പേരെ തടഞ്ഞുവെച്ചു. ജുഡീഷ്യല്‍ അധികാരികള്‍ക്ക് ആവശ്യപ്പെട്ട 3 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ച 3 കുട്ടികളെ പിടികൂടി. സംശയാസ്പദമായ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കൈവശം വെച്ച 3 പേരെ കണ്ടെത്തി. ഒളിവില്‍ പോയ 2 പേരെ അറസ്റ്റ് ചെയ്തു. അസ്വാഭാവികമായ അവസ്ഥയിലോ ലഹരിയിലോ ആയിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു.