ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം ബംഗളൂരു സെഷന്‍സ് കോടതി സ്വീകരിച്ചു. വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയായിരുന്നു ബിനീഷ് കോടതിയില്‍ ഹാജരായത്.
മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപുമായി നടത്തിയ പണമിടപാടിലാണ് ബിനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനൂപിന് മയക്കുമരുന്ന് ഇടപാടുകളുടെ താവളമായിരുന്ന ഹോട്ടല്‍ വാങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്ന് അനൂപ് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പിന്നീട് താന്‍ ബിനാമി മാത്രമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിനെതിരെയുള്ള ഇഡിയുടെ കുരുക്ക് മുറുക്കിയത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.
എന്‍ഫോഴസ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്നും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.