Fincat

സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ കോഴ്‌സുകള്‍ ആരംഭിച്ചു

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നല്‍കുന്ന സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂര്‍, കോട്ടയം, ഇടുക്കി, ആലുവ, ആളൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന വാരാന്ത്യ കോഴ്‌സുകളായ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ടാലന്റ്് ഡെവലപ്മെന്റ് കോഴ്‌സുകളിലേക്കും തിരുവനന്തപുരം സെന്ററില്‍ മാത്രം നടത്തുന്ന പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിലേക്കും പ്രവേശനം തുടരുന്നു. www.ccek.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയിലെ അഡോപ്ഷന്‍ സ്‌കീം മുഖേന രജിസ്റ്റര്‍ ചെയ്യുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം, ഡല്‍ഹിയിലേയ്ക്കും തിരികെയുമുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ്, ഡല്‍ഹി കേരള ഹൗസില്‍ സൗജന്യ താമസം, ഭക്ഷണം എന്നിവ നല്‍കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2313065, 2311654.