Fincat

വൈദ്യുതാഘാതമേറ്റ് മരിച്ച അക്ഷയുടെ കുടുംബത്തിന് കെഎസ്ഇബി 3 ലക്ഷം കൈമാറി

നെടുമങ്ങാട് റോഡിൽ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരൻ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുൻപ് 25,000 രൂപയുടെ അടിയന്തര ധനസഹായം നൽകിയിരുന്ന കെഎസ്ഇബി, തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ തുക കൈമാറുകയായിരുന്നു.

ജൂലൈ 20ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന അക്ഷയ്. റോഡിൽ ഒടിഞ്ഞുവീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു മരം ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കിടക്കുകയായിരുന്നു. ഇലക്ട്രിക് കമ്പികൾ റോഡിൽ വീണ് കിടക്കുകയായിരുന്നു. അക്ഷയ് ഓടിച്ചിരുന്ന ബൈക്ക് ഈ കമ്പികളിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റ് തൽക്ഷണം മരിച്ചു.