Fincat

നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസ് പതിവായി കുടിച്ചോളൂ , കാരണം

ദിവസവും വെറും വയറ്റിൽ നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

ബീറ്റ്റൂട്ടിൽ ഭക്ഷണ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതിലെ ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും. ക്യാരറ്റ് ഒരു റൂട്ട് വെജിറ്റബിൾ ആണ്. ക്യാരറ്റിൽ മറ്റ് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇവ മൂന്നും ചേർത്തുള്ള ജ്യൂസ് പതിവായി കഴിക്കുന്നത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് തടയാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ നിന്നുള്ള സംയോജിത നാരുകൾ ദഹനാരോഗ്യത്തിനും കുടകിന്റെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ജ്യൂസ് സഹായകമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന നൈട്രേറ്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലും ക്യാരറ്റിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ കേടുപാടുകൾ ഇല്ലാതാക്കി യുവത്വം നിലനിർത്താൻ ഇവ സഹായിക്കുന്നു.

ഈ ജ്യൂസിൽ കലോറി കുറവാണ്. അവശ്യ പോഷകങ്ങളും നൽകുന്നു. അതിനാൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഭാരം നിയന്ത്രിക്കാൻ ഫലപ്രദമാണ്. ബീറ്റ്റൂട്ടിലും നെല്ലിക്കയിലും കാണപ്പെടുന്ന സ്വാഭാവിക സംയുക്തങ്ങൾ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുക ചെയ്യുന്നു.

എന്നാൽ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഈ ജ്യൂസ് കുടിക്കരുത്. ബീറ്റ്റൂട്ട് പോലുള്ള ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം. അലർജി പ്രശ്നമുള്ളവരും ഈ ജ്യൂസ് ഒഴിവാക്കുക.