Fincat

ഹോസ്റ്റൽ മുറിയിൽ ക്രൂര മ‍ർദനം, ഷോക്കടിപ്പിച്ചു, ആന്ധ്രയിൽ ഒന്നാംവർഷ വിദ്യാ‍ർത്ഥി അതിക്രൂര റാഗിങ്

ആന്ധ്രാപ്രദേശിൽ ഒന്നാംവർഷ വിദ്യാ‍ർത്ഥിക്ക് നേരെ അതിക്രൂര റാഗിങ്. പൽനാട് ജില്ലയിലെ ദാചേപ്പള്ളി ഗവൺമെന്റ് ജൂനിയർ കോളേജിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ അടച്ചിട്ട്, ക്രൂര മ‍ർദനത്തിന് ഇരയാക്കി. അതിന് ശേഷം വിദ്യാർത്ഥിയെ ഷോക്കടിപ്പിച്ചു. റാഗിംഗിന്റെ പേരിലാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ രണ്ടാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായി ആക്രമിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പുറത്തുനിന്നുള്ളവരുംവിദ്യാർത്ഥിയെ ആക്രമിച്ചവരിൽ ഉൾപ്പെടുന്നതായാണ് വിവരം. വിദ്യാർത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.