ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ഇ- മാലിന്യത്തിന്‍റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനയ്ക്ക് പരിശീലനം നൽകിയാണ് പദ്ധതി ആരംഭിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിച്ച്, പുനരുപയോഗം, പുനചംക്രമണം, സുരക്ഷിതമായ നിർമാർജനം എന്നിവ ഉറപ്പാക്കുന്നു. ഈ പദ്ധതിയുടെ വിജയം, മാലിന്യ നിർമാർജനത്തിൽ കേരളം കൈവരിക്കുന്ന സുപ്രധാന നേട്ടമായി മാറുന്നു.