ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് മുന്‍പ് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ നല്‍കണം.