ലയണൻസ് ക്ലബ്ബ് പുതുവത്സര സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
തിരൂർ: ലയണൻസ് ക്ലബ്ബ് പുതുവത്സര സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പാലിയേറ്റീവ് , അനാധ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരൂർ സ്നേഹ വീട്ടിൽ വെച്ചു അന്തേവാസികൾക്ക് FM. റേഡിയൊ കണ്ണട, പ്രമേഹ പരിശേധന ഉപകരണം വ്യക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. തിരൂരിലെ സാമൂഹ്യ സംസ്കാരിക മേഘലകളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സ്നേഹവീട് എന്ന സ്ഥാപനം നടത്തി കൊണ്ട് പോകുന്ന മുൻ വനിത വികസന കമ്മീഷൻ ചെയർ പേഴ്സൺ Dr. കമറുന്നീസ അൻവറിനെ ആദരിക്കുകയും ചെയ്തു.
തിരൂർ , താനൂർ, എന്നിവിടങ്ങളിലെ BRC സെന്ററിൽ വെച്ച് 500 . ഓളം കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കാഴ്ച പരിശോധിച്ച ശേഷം കണ്ണടകൾ വിതരണം ചെയ്തു . ലയൺസ് Dt വൈസ് ഗവ: ലയൺ ജോർജ് മൊറേലി, പാലിയേറ്റിവ് കോഡിനേറ്റർ ലയൺ ജയിംസ് വളപ്പില റീജിനൽ ചെയർമാൻ രഘുനാഥ്, സോൺ ചെയർമാൻ ലത്തീഫ് തിരൂർ: തിരൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര , സെക്രട്ടറി ദിലീപ് അമ്പായത്തിൽ . ട്രഷറർ മുസ്തഫ . KPA റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു