Fincat

നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ

പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങൾ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.