Fincat

മലപ്പുറത്ത് കെഎസ്ആർടിസി ബസ്സിൻ്റെ മരണപ്പാച്ചിൽ; വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


മലപ്പുറം: മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനും, ട്രാഫിക് പൊലീസിൻ്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു ബസ്സിൻ്റെ മരണപ്പാച്ചിൽ. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടെ മലപ്പുറം പെരിന്തൽമണ്ണ താഴെകോടാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസാണ് അപകട യാത്ര നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടികൾ സീബ്ര ലൈനിൽ നിൽക്കുമ്പോൾ നിർത്താതെ സ്പീഡിൽ പോവുന്നത് ബസ്സിൻ്റെ ​ദൃശ്യങ്ങളിൽ കാണാം.