Fincat

മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ്;പൊളിച്ചുമാറ്റിയ വീടുകളിൽ വരെ വോട്ടർമാർ;

മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചുമാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കിയെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചു മാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കുകയാണെന്നാണ് യുഡിഎഫ് പരാതി. മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്തിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപണം.

വാടക കെട്ടിടങ്ങളിലെയും ക്വാർട്ടേഴ്സുകളിലെയും പൊളിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളുടെയും നമ്പർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് തിരുകിക്കയറ്റുകയാണ്. ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതിയായി നല്‍കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പുതുക്കി പണിയാൻ വേണ്ടി പൊളിച്ചു മാറ്റിയ 21/461 കെട്ടിട നമ്പറിൽ ഉള്ള വീട്ടില്‍ നിലവിലുള്ള വോട്ടര്‍മാരെ നില നിര്‍ത്തുകയാണ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇപ്പോള്‍ വാടകക്ക് താമസക്കുന്ന ഏഴുപേരും ഒരു സ്ഥലത്ത് മാത്രം വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടവരാണെന്നും അവര്‍ വിശദീകരിച്ചു.

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന തൃക്കലങ്ങോട് സ്വദേശിയുടേയും ഭാര്യയുടേയും മലപ്പുറം നഗരസഭയിലെ വോട്ടും യുഡിഎഫ് ചോദ്യം ചെയ്തു. തൃക്കലങ്ങോട് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരിക്കെ മലപ്പുറം നഗരസഭയിലെ വോട്ടർപട്ടികയില്‍ ഇവരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍, 2013 മുതല്‍ മലപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസമാണെന്നും അന്നുമുതല്‍ തന്നെ മലപ്പുറം നഗരസഭയില്‍ വോട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.തൃക്കലങ്ങോട് വോട്ടുള്ളതായി അറിയില്ലെന്നും അവര്‍ പറഞ്ഞു.