Fincat

അടുക്കളയിലെ മസാല ടിന്നിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാലിനെ (32) ആണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. 32 ​ഗ്രാം എംഎഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.
വിഷ്ണുവിന്റെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഓണത്തിന് വില്‍ക്കാനാണ് ബെംഗളൂരുവില്‍നിന്ന് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച നടന്ന തിരച്ചിലിലാണ് വിഷുണിവിനെ പിടികൂടിയത്.