തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്. ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്.