പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശി അനീഷിന് 55 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസവും കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം.
2019 -20 കാലഘട്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗർകോവിലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ വെച്ച് അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനുശേഷമാണ് പീഡിപ്പിച്ചത്. തുടർന്ന് പല തവണ കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും വെളിയിൽ പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. തുടർന്ന് ആന്ധ്രയിലും വിശാഖപട്ടണത്തിലും കൊണ്ടുപോയി അവിടെവച്ചും കുട്ടിയെ പീഡിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനു വിടുമായിരുന്നു. കുട്ടി അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് സംഭവം പറയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീകരമായി മർദ്ദിച്ചിരുന്നു. തിരുവനന്തപുരം തിരുമലയിൽ താമസത്തിനു വന്നശേഷം പീഡനം വീണ്ടും തുടർന്നു. ഇതിൽ മനംനൊന്ത് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.